... ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയ്‌സും ഇന്ത്യ കാലാവസ്ഥ വിഭാഗവും അറിയിക്കുന്നതനുസരിച്ച് മേയ് 21-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്കുള്ള അറിയിപ്പ്.--- മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ് --- മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്,നാളെ, തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപെടുന്നതിന്റെ ഭാഗമായി വരുന്ന വെള്ളിയാഴ്ച വരെ കേരള,തമിഴ്നാട്,കർണാടക,ലക്ഷദീപ്,കന്യകുമാരി,തെക്കൻ ശ്രീലങ്കൻ തീരം,മന്നാർ കടൽ,തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള കാറ്റിന്റെ വേഗതാ മണിക്കൂറിൽ 65 കിലോമീറ്റർ വരെ ആയേക്കുമെന്നും ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു.ആയതിനാൽ ഈ ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പണിക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു.ഇന്ന് ചൊവ്വാഴ്ച, അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 39  കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.തിരുവനന്തപുരം ഭാഗത്ത് അലകൾ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും 6 അടി മുതൽ 9 അടി വരെ ഉയരത്തിലായിരിക്കും.ഇന്ന് തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐ.എം.ഡി.മുന്നറിയിപ്പ് നൽകുന്നു.നാളെ ബുധനാഴ്ച ,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 41 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 46 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 47 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും ചില സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 46 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത.വരുന്ന വ്യാഴ്ച,അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 41 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ്,തെക്ക് പടിഞ്ഞാറ് ദിശകളിൽ നിന്നും മണിക്കൂറിൽ 37 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക.തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ ഇതേ ദിശകളിൽ നിന്നും മണിക്കൂറിൽ 47 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത.പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 45 കിലോമീറ്റർ ആയിരിക്കും കാറ്റിൻറെ വേഗത....

കടൽക്കാറ്ററിയിപ്പ്

20 മെയ്, തിങ്കൾ

ഈ ആഴ്ച

നിറങ്ങൾ കാറ്റിന്റെ വേഗതയെ സൂചിപ്പിക്കുന്നു
അമ്പടയാളങ്ങളുടെ ദിശ കാറ്റിന്റെ ദിശയെ സൂചിപ്പിക്കുന്നു
വൃത്തങ്ങൾ തമ്മിലുള്ള അകലം - 25 കി.മീ
ചതുരത്തിന്റെ ഓരോ വശവും - 5 കി.മീ